കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടനും എംഎല്‍എയുമായ മുകേഷിനെയും ചോദ്യം ചെയ്യും. മുകേഷിന്റെ ഡ്രൈവറായി ഏതാണ്ട് രണ്ടു വർഷത്തോളം പൾസർ സുനി ജോലി നോക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍.
ദിലീപ് നായകനായ ചിത്രം സൗണ്ട് തോമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു.
കേസിലെ മുഖ്യപ്രതി പൾസർ സുനിയും മുകേഷും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് പൊലീസ് വിവരങ്ങൾ തേടുക.നടിയെ ആക്രമിക്കാൻ ദിലീപ് നൽകിയ ക്വട്ടേഷനെ കുറിച്ച് പൾസർ സുനി എപ്പോഴെങ്കിലും മുകേഷിനോട് സൂചിപ്പിച്ചിരുന്നോയെന്ന വിവരവും പൊലീസ് തേടും.
Discussion about this post