തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരെ ബാറുടമയുടെ മൊഴി.മാണിയുടെ വീട്ടിലേക്ക് കോഴപ്പണവുമായി പോകുന്നത് കണ്ടെന്ന് ബാറുടമ സാജു ഡൊമനിക് ലോകായുക്തയ്ക്കു മുമ്പില്‍ മൊഴി നല്‍കി. അസോസിയേഷന്‍ ട്രഷറര്‍ തങ്കച്ചന്‍ പതിനഞ്ച് ലക്ഷം രൂപയുമായി കെ.എം മാണിയുടെ വീട്ടിലേക്ക് പോകുന്നത് താന്‍ കണ്ടിരുന്നു .എന്നാല്‍ മാണി പണം വാങ്ങുന്നത് താന്‍ നേരില്‍ കണ്ടില്ലെന്നും അദ്ദേഹം ലോകായുത്കയെ അറിയിച്ചു. കേസില്‍ ബാറുടമകളായ ബിജു രമേശ്, രാജ് കുമാര്‍ ഉണ്ണി ,ജോണ്‍ കല്ലാട്ട് എന്നിവരുടെ മൊഴി മല്‍കുന്നത് ലോകായുക്ത മാറ്റി.
വിവരാവകാശ പ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പള്ളിയാണ് ബാര്‍കോഴക്കേസിലെ അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടത്. വിജിലന്‍സ് സമര്‍പ്പിച്ച ക്വിക് വെരിഫിക്കേഷന്‍ സമര്‍പ്പിച്ച ശേഷമാണ് ലോകായുക്ത നാലു പേര്‍ക്കും ഹാജരാകാന്‍ നോട്ടീസ് അയച്ചത്.
Discussion about this post