ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ ജൂലായ് 12ന് കണ്ടെത്തിയ വെളുത്ത പൊടി ഉയര്‍ന്ന സ്ഫോടക ശേഷിയുള്ള പദാര്‍ഥമാണന്ന് കണ്ടെത്തി. പെൻ്റാഎറിട്രിട്ടോൾ ടെട്രാനെെട്രേറ്റ് എന്ന വസ്തുവാണ് നിയമസഭയിൽ നിന്ന് കണ്ടെത്തിയത്.
പെൻ്റാഎറിട്രിട്ടോൾ ടെട്രാനെെട്രേറ്റ് കളറില്ലാത്ത രാസവസ്തുവാണ്. ഉയര്‍ന്ന സ്ഫോടനശേഷിയുള്ള പദാര്‍ത്ഥമാണ് ഇതെന്നും വിദഗ്‍ധര്‍ അറിയിച്ചു
പ്രതിപക്ഷനേതാവ് റാം ഗോപാൽ ചൗധരിയുടെ സീറ്റിനടുത്തുനിന്നുമാണ് വെളുത്ത പൊടി കണ്ടെത്തിയത്. 60 ഗ്രാം പൊടിയാണ് ബുധനാഴ്ച സുരക്ഷാ പരിശോധനക്കിടെ ഡോഗ് സ്കോഡ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഫോറൻസിക്ക് പരിശോധന ആരംഭിച്ചിട്ടുണ്ട്.
നാഷണൽ ഇൻവസ്റ്റി ഗേഷൻ ഏജൻസി (എൻ.എെ.എ) കേസിൽ അന്വേഷണം നടത്തുമെന്ന് യോഗി ആദിത്യ നാഥ് വെള്ളിയാഴ്ച നിയമ സഭയിൽ അറിയിച്ചു. സംഭവത്തെത്തുടർന്ന് സുരക്ഷ മുൻനിർത്തി നിയമസഭക്കുള്ളിൽ മൊബെെൽ ഫോൺ കൊണ്ടുവരരുതെന്ന് യോഗി ആദിത്യ നാഥ് നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭയിൽ എങ്ങനെ സ്ഫോടന പദാർഥം വന്നു എന്നതിനെ കുറിച്ച് വളരെ പെട്ടന്ന് അന്വേഷണം നടത്തണമെന്ന് സമാജ്‍വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. നിയമസഭ പോലും സുരക്ഷിതമല്ലെങ്കിൽ ഉത്തര്‍പ്രദേശന്‍റെ സുരക്ഷിതത്വം എങ്ങനെ സാധിക്കുമെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി സഭയിൽ ചോദിച്ചു.
Discussion about this post