കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ബാധിച്ച കുടുംബത്തെ ജപ്തിയില്‍നിന്നും രക്ഷിച്ച് സുരേഷ് ഗോപി എംപി .മൂന്നു മാസത്തെ സാങ്കേതികത്തത്തിന്റെ പേരിലായിരുന്നു എന്‍ഡോസള്‍ഫാന്‍ ബാധിതരായിരുന്ന കുടുംബത്തിന് ജപ്തി നടപടികള്‍ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കുടുബത്തെ ജപ്തിയില്‍ നിന്ന് രക്ഷിക്കാന്‍ കുടിശിക അടയ്ക്കാമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി അറിയിച്ചത്.ബെള്ളൂര്‍ കല്‍ക്കയിലെ പാര്‍വതിയും മകന് ദിനേശനും അടങ്ങുന്ന നാലംഗകുടുംബത്തിന്റെ ദുരിതം പ്ത്രവാര്ത്തയിലൂടെ അറിഞ്ഞാണ് സുരേഷ് ഗോപിയുടെ ഇടപെടല്‍ ഉണ്ടായത്.
പാര്‍വതിയുടെ ഭര്‍ത്താവ് എന്‍ഡോസള്‍ഫാന്‍ ദുതിരബാധിതനായ എല്യണ്ണഗൗഡ 2011 സെപ്റ്റംബറില്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്നു വായ്പ ബാധ്യതയായതോടെയാണു ജപ്തിനോട്ടിസ് എത്തിയത്. വായ്പയില്‍ 22,000 രൂപയോളം തിരിച്ചടച്ചെങ്കിലും എല്യണ്ണഗൗഡ മരിച്ചതോടെ തിരിച്ചടവു മുടങ്ങിയിരുന്നു. ഈ 15നകം മുതലും പലിശയും ഉള്‍പ്പെടെ 1,32,064 രൂപ തിരിച്ചടച്ചില്ലെങ്കില്‍ ഈടുവച്ച വീടും സ്ഥലവും ജപ്തിചെയ്യുമെന്നു കാട്ടിയാണ് ബാങ്ക് നോട്ടീസ്. എല്യണ്ണ ഗൗഡ വായ്പയെടുത്ത തീയതിക്കു മൂന്നു മാസം മുന്‍പ് എടുത്തവരുടെ കടബാധ്യത മാത്രമേ എഴുതിത്തള്ളാനാവു എന്നായിരുന്നു സര്‍ക്കാര്‍ ന്യായം. ഇതേക്കുറിച്ചുള്ള മനോരമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി നോവലിസ്റ്റും എന്‍ഡോസള്‍ഫാന്‍ ആക്ടിവിസ്റ്റുമായ ഡോ. അംബികാസുതന്‍ മാങ്ങാടിനെ ബന്ധപ്പെട്ടാണു തുക അടയ്ക്കാമെന്നേറ്റത്.
സുരേഷ് ഗോപിയുടെ ഇടപെടല്‍ ,എല്ലാ വഴികളും അടഞ്ഞുവെന്ന കരുതിയ പാര്‍വതിക്കും കുടുംബത്തിനും പുതിയ പ്രതീക്ഷയാവുകയാണു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്നതുള്‍പ്പെടെയുള്ള ഇടപെടലുകള്‍ നേരത്തെ സുരേഷ് ഗോപി നടത്തിയിരുന്നു. സുരേഷ്ഗോപിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് അമ്പലത്തറയില്‍ സ്നേഹവീടു നിര്‍മിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Discussion about this post