തിരുവനന്തപുരം : ഇമെയില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മതമൗലിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ കീഴ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇമെയിലുകളാണ് പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്ന് ചോര്‍ന്നത്. രാജ്യസുരക്ഷയില്‍ പോലും വെള്ളം ചേര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകുന്നത് അംഗീകരിക്കാനാകില്ല. രാജ്യ ദ്രോഹികള്‍ക്ക് ഒരു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന സംഭവം ഇതാദ്യമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തീവ്രവാദ സംഘടനകളില്‍ നിന്ന് കിട്ടിയ സഹായത്തിന് സിപിഎമ്മിന്റെ പ്രത്യുപകാരമാണ് കേസ് പിന്‍വലിക്കല്‍. വോട്ട് കിട്ടുമെങ്കില്‍ ആരുമായും സഹകരിക്കാന്‍ സിപിഎം തയാറാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇതും. രണ്ടു മുന്നണികള്‍ക്കും രാജ്യസുരക്ഷയെപ്പറ്റി ആശങ്കയില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. പൊലീസ് ആസ്ഥാനത്ത് നിന്നു രഹസ്യങ്ങള്‍ ചോര്‍ത്തിയാലും രക്ഷപ്പെടാമെന്ന സ്ഥിതിയാണ് കേരളത്തില്‍. കേസ് പിന്‍വലിക്കാന്‍ കോടതി അനുവദിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
Discussion about this post