കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന് ദിലീപിന് കൈമാറിയതായി പൊലീസ്. ആക്രമണത്തിന് സുനിക്ക് വാഗ്ദാനം ചെയ്ത പണം കൈമാറിയില്ലെന്നും ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പൊലീസ് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജാമ്യത്തില്‍ ഇറങ്ങിയാല്‍ നടിയെ അപമാനിച്ചേക്കാന് ശ്രമിച്ചേക്കുമെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിനെ സംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് തമാശ കലര്‍ന്ന മറുപടികളാണ് ദിലീപ് നല്‍കുന്നത്.
അടുത്ത ബന്ധുക്കളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞിട്ടും ദിലീപിനെ അതൊന്നും ബാധിക്കുന്നില്ലെന്നാണ് വിവരം. ദൃശ്യങ്ങള്‍ കൈമാറിയിട്ടും പണം നല്‍കിയില്ലെന്ന് നേരത്തെ പള്‍സര്‍ സുനിയും മൊഴി നല്‍കിയിരുന്നു. ഇന്നു വൈകിട്ട് അഞ്ചുമണി വരെയാണ് ദിലീപിന്റെ കസ്റ്റഡി കാലാവധി.
Discussion about this post