കശ്മീര്‍: കശ്മീരിലെ ബന്ദിപുര ജില്ലയില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് പിടിയിലായി. സംഘടനയിലേക്ക് പുതുതായി റിക്രൂട്ട് ചെയ്ത ഷഹബാസ് റസൂല്‍ മിര്‍ ആണ് പിടിയിലായത്.
ഹാജിന് സ്വദേശിയായ ഇയാളുടെ പക്കല്‍നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സുംബാല്‍ മേഖലയിലെ മാര്കുണ്ഡല് ഗ്രാമത്തില്‍ വെള്ളിയാഴ്ച നടത്തിയ തെരച്ചിലിനിടെ ഒരു കൃഷിയിടത്തില്‍ നിന്നാണ് മിര്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. തോക്ക്, വെടിയുണ്ടകള്‍, ഗ്രനേഡ്, കത്തി, മറ്റ് ആയുധങ്ങള്‍ എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
Discussion about this post