ലക്നൗ: അഞ്ചു വര്‍ഷത്തിനുള്ളില്‍ 70 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘വിശാലമായ സാദ്ധ്യതകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അഞ്ചു വര്‍ഷത്തിനിടയില്‍ 70 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ വൊക്കേഷണല്‍ വിദ്യാഭ്യാസവും വൈദഗ്ദ്ധ്യ വികസന വകുപ്പും വഴിയാണ് നല്കപ്പെടുക,’ വേള്‍ഡ് യൂത്ത് സ്കില്‍ ദിനത്തില്‍ അദ്ദേഹം പറഞ്ഞു.
കൃഷി, ക്ഷീര, ചെറുകിട വ്യവസായങ്ങള്‍, വ്യാവസായിക വികസന വകുപ്പുകള്‍ എന്നിവയ്ക്കൊപ്പം മെച്ചപ്പെട്ട ഏകോപനം നടത്തണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നൈപുണ്യ വികസനത്തിന്റെ ഗുണഫലങ്ങളെപറ്റി യുവജനങ്ങള്‍ ബോധവാനായിരിക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post