ഡല്‍ഹി: എം. വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി. കേന്ദ്ര നഗരവികസന, വാര്‍ത്തവിതരണ പ്രക്ഷേപണ വകുപ്പുകളുടെ ചുമതലകളില്‍ നിന്നാണ് നായിഡു രാജി സമര്‍പ്പിച്ചത്. നായിഡു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി. ഈ മാസം 17നായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കും. 2002-2004 കാലയളവില്‍ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായിരുന്നു നായിഡു.
Discussion about this post