കൊച്ചി: യൂഡിഎഫിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. ഇതിലേക്കാള്‍ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ആന്റണി. പി.സി. ജോര്‍ജുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം.
അരുവിക്കര ഉപതെരഞ്ഞെടുപ്പ്, രാജ്യസഭാ തെരഞ്ഞെടുപ്പ് എന്നിവയും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വിഷയമായതായാണു സൂചന.
Discussion about this post