തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്സെന്റുനെതിരെ പരാതി കൊടുക്കരുതെന്ന് സഹോദരി ഭീഷണിപ്പെടുത്തിയെന്ന് വീട്ടമ്മയുടെ രഹസ്യമൊഴി. സഹോദരിയുടെ ഭീഷണിക്ക് പിന്നാലെയാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും മൊഴിയിലുണ്ട്. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹോദരിക്കെതിരെ കേസ് എടുക്കും. സഹോദരിയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണമുണ്ടാകും.
എംഎല്‍എയെ പിന്തുണച്ച് പരാതിക്കാരിയുടെ സഹോദരി രംഗത്തെത്തിയിരുന്നു. പരാതി നല്കിയ വീട്ടമ്മ മാനസിക അസാസ്ഥ്യമുളളയാളാണെന്നും പത്തുവര്‍ഷമായി അതിനുളള മരുന്ന് കഴിക്കുന്നതായി തനിക്ക് അറിയാമെന്നും സഹോദരി പറഞ്ഞതായി ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
എംഎല്‍എയും പരാതിക്കാരിയും തമ്മില്‍ പരസ്പരം ഫോണില്‍ വിളിച്ചിരുന്നു. ഇത് തന്നോട് പറഞ്ഞപ്പോള്‍ ശരിയല്ലെന്ന് അന്ന് പറഞ്ഞിരുന്നു. തന്റെ മറുപടിയില്‍ വീട്ടമ്മയ്ക്ക് അതൃപ്തി തോന്നിയതായും സഹോദരി പറഞ്ഞു. ഇപ്പോളുയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകനായ സഹോദരനാണ്. സഹോദരന് സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാത്തതാണ് പ്രതികാരത്തിന് കാരണം. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് കരുതുന്നത്. വീട്ടമ്മയ്ക്ക് മാനസിക അസാസ്ഥ്യമുളളതായി സഹോദരന് തന്നെയാണ് തന്നോട് പറഞ്ഞതെന്നും വിന്‍സെന്റ് എംഎല്‍എയ്ക്ക് പരാതിക്കാരിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും സഹോദരി പറഞ്ഞു.
Discussion about this post