തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ മുതലാളിക്ക് കൈമാറാനുള്ള പിണറായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം. സര്‍ക്കാരിന് ഉടമസ്ഥാവകാശം ഉണ്ടെങ്കിലും ഭാവിയില്‍ കൊട്ടാരം സ്വകാര്യ മുതലാളിയുടെ കയ്യിലാകുമെന്നും വിഎസ് മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാര്‍ തീരുമാനം സിവില്‍ കേസ് സാധ്യത പരിശോധിക്കാതെയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കൊട്ടാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ കേസ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് വിഎസ് അറിയിച്ചു.
Discussion about this post