തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനെതിരേ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായവരെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐ.പി.ബിനു അടക്കമുള്ളവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ബിനുവിനെ കൂടാതെ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണയെയും റിമാന്‍ഡില്‍ വിട്ടിട്ടുണ്ട്. ബിജെപി ഓഫീസ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തുടര്‍ന്ന് ഒളിവില്‍ പോയ ഇവരെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിന് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അക്രമത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന ബോധ്യമായതോടെ കൗണ്‍സിലര്‍ ബിനു, പ്രതിന്‍ സാജ് എന്നിവരുള്‍പ്പടെ മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Discussion about this post