കാസര്‍ഗോഡ് : പാലക്കുന്ന് കരിപ്പോടി സ്വദേശി ആതിരയുടെ മതംമാറ്റത്തില്‍ മതവര്‍ഗീയവാദികള്‍ക്ക് പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ നേതാവ് . എന്‍ ഡി എഫിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മതതീവ്രവാദികളുടെ ബോധപൂര്‍വ്വമായ പ്രേരണയും കൃത്യമായ ആസൂത്രണവുമാണ് ആതിരയുടെ മതം മാറ്റുന്നതിനും പിറകിലെന്ന് കൂടുതല്‍ വ്യക്തമായെന്ന് ഡി വൈ എഫ് ഐ ഉദുമ ബ്ളോക്ക് സെക്രട്ടറിയും മുന്‍ എസ് എഫ് ഐ ജില്ലാ നേതാവുമായ എ വി ശിവപ്രസാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ശ്കതമായ ഭാഷയിലാണ് ആതിരയുടെ മതംമാറ്റത്തിനെതിരെ ഫേസ്ബുക്കിലൂടെ ഡവൈഎഫ്ഐ നേതാവ് പ്രതികരിച്ചത്. ആതിരയെ കാണാതായെന്ന വാര്‍ത്തവന്ന സാഹചര്യത്തിലും ശിവപ്രസാദ് പ്രതികരിച്ചിരുന്നു.
ഒരു ആയിഷയില്‍ മാത്രം അവസാനിക്കുന്നതല്ല ഇത്. ഇനിയും രക്ഷിതാക്കള്‍ക്ക് ആതിര മാരെയും ആയിഷമാരെയും നഷ്ട്ടപ്പെടാതിരിക്കാനുള്ള ഉള്‍ക്കാഴ്ച നമ്മുടെ നാടിന് ഉണ്ടാവണം.നിര്‍ബന്ധിത മതപരിവര്‍ത്തനം ആരു നടത്തിയാലും അത് കുറ്റകരവും എതിര്‍ക്കപ്പെടേണ്ടതുമാണ്. അത് വിളിച്ച് പറഞ്ഞാല്‍ വര്‍ഗീയ വാദി എന്ന് മുദ്ര കുത്തുന്നവര്‍ അല്പന്മാര് മാത്രമല്ല വര്‍ഗീയ തിമിരം ബാധിച്ച അപകടകാരികള്‍ കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
നേരത്തെ കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജ് കേന്ദ്രീകരിച്ച് മതപരിവര്‍ത്തന ലോബി പ്രവര്‍ത്തിക്കുന്നതായി ശിവപ്രസാദ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു . എന്നാല്‍ നേതൃത്വത്തില്‍ നിന്ന് ഇടപെടലുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് നീക്കം ചെയ്തിരുന്നു. പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം കാമ്പസുകളില്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും അദ്ദേഹം മുന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
വീട്ടില്‍ നിന്നും കാണാതായ ആതിര ഇസ്ളാം മതം സ്വീകരിച്ച് ആയിഷയായതായി കോടതിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോടതി ആതിരയുടെ ഇഷ്ടത്തിനു വിടുകയായിരുന്നു . ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുമായി ശിവപ്രസാദ് വീണ്ടും രംഗത്തെത്തിയത്
Discussion about this post