മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു. അക്കൗണ്ടില്‍ ഒരു കോടിയും അതില്‍ താഴെയും നിക്ഷേപമുള്ളവര്‍ക്ക് 3.5 ശതമാനം പലിശയാണ് ലഭിക്കുക. നിലവില്‍ ഇത് നാലു ശതമാനമായിരുന്നു.
ഒരു കോടിയില്‍ കൂടുതല്‍ തുക അക്കൗണ്ടിലുള്ളവര്‍ക്ക് 4 ശതമാനം തന്നെ പലിശ ലഭിക്കും. ജൂലൈ 31 മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. എസ്.ബി.ഐയുടെ 90 ശതമാനത്തിലേറെയും ഒരുു കോടിയില്‍ താഴെമാത്രം തുകയുള്ളവയാണ്.
എസ്.ബി അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചതോടെ എസ്.ബി.ഐയുടെ ഓഹരി വില കുതിച്ചുയര്‍ന്നു. 4.75 ശതമാനമാണ് ഓഹരി വിലയിലെ നേട്ടം.
Discussion about this post