ഡല്‍ഹി: ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അടുത്ത മാസം . പദ്ധതിയുടെ ഉദ്ഘാടനംം ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായി നിര്‍വഹിക്കും.മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക.
മുംബൈ അഹമ്മദാബാദ് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ പാത 2023ല്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ബുധനാഴ്ച ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചു.
പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രാദൂരം ഏഴു മണിക്കൂറുള്ളത് രണ്ടായിക്കുറയും. 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 12 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ എട്ടെണ്ണം ഗുജറാത്തിലും ആറെണ്ണം മഹാരാഷ്ട്രയിലുമാണ്. പുതുതായി നിര്‍മിക്കുന്ന പാലങ്ങളിലൂടെയായിരിക്കും പാതയുടെ 92 ശതമാനവും ഉള്‍പ്പെടുന്നത്.
Discussion about this post