ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 വിമാനങ്ങൾ റദ്ദാക്കി. കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് റദ്ദാക്കിയത്. മോശം കാലാവസ്ഥയെ തുടർന്ന് 200ഓളം വിമാനങ്ങളാണ് വൈകിയത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന 138 വിമാനങ്ങൾ വൈകിയപ്പോൾ 6 എണ്ണം റദ്ദാക്കിയിരുന്നു. അതേ സമയം കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂർ ദൃശ്യപരത പൂജ്യമായി തുടർന്നു. ഏറ്റവും കൂടുതൽ എയിംസ്, ദ്വാരക, ന്യൂഡൽഹി സ്റ്റേഷൻ ഭാഗങ്ങളിൽ കടുത്ത മൂടൽ മഞ്ഞാണുണ്ടായത്.
മോശം കാലാവസ്ഥയെ തുടർന്ന് ട്രെയിൻ സർവീസുകളെയും ബാധിച്ചിട്ടുണ്ട്. 51 ട്രെയിനുകളാണ് വൈകിയോടുന്നത്. വന്ദേ ഭാരത് രണ്ട് മണിക്കൂർ വൈകിയതായി അധികൃതർ അറിയിച്ചു. മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post