ന്യൂഡൽഹി : അശോക് നഗറിനും സാഹിബാബാദിനും ഇടയിലുള്ള നമോ ഭാരത് ഇടനാഴിയുടെ ഡൽഹി വിഭാഗം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 13 കിലോമീറ്റർ വിഭാഗത്തിൽ, ആറ് കിലോമീറ്റർ ഭൂഗർഭത്തിലാണ് ഇടനാഴി . നമോ ഭാരത് ട്രെയിനിലെ യാത്രയ്ക്കിടെ പ്രധാനമന്ത്രി മോദി ഒരു സ്മാർട്ട് ടിക്കറ്റ് വാങ്ങി യാത്രക്കാരുമായി സംവദിച്ചു.
രാവിലെ 11 ന് സാഹിബാബാദിലെ ആർആർടിഎസ് സ്റ്റേഷനിൽ നിന്നും നമോഭാരത് ട്രെയിനിൽ അദ്ദേഹം ന്യൂ അശോക് ആർആർടിഎസ് സ്റ്റേഷനിലേക്ക് യാത്ര ചെയ്തു. ഇതിന് ശേഷമാണ് ഇരു പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഡൽഹി- ഗാസിയാബാദ്- മീററ്റ് നമോഭാരത് ഇടനാഴിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചത്. 13 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴി 4600 കോടി രൂപ ചിലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.
ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കുട്ടികൾക്കൊപ്പം കവിതകൾ ചൊല്ലുകയും സ്‌കൂൾ കുട്ടികളുമായി അദ്ദേഹം സംവദിക്കുന്നതും വീഡിയോയിൽ കാണാം.
ഇതിന് ശേഷം അദ്ദേഹം ജനക്പുരി- കൃഷ്ണപാർക്ക് മെട്രോ പാതയുടെ ഉദ്ഘാടനവും നിർവ്വഹിക്കും. ഡൽഹി മെട്രോയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് ഈ പാതയുടെ നിർമ്മാണം . സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവ്വഹിക്കും.
Discussion about this post