മുംബൈ: ബോളിവുഡിലെ താരദമ്പതികളാണ് രൺബീറും ആലിയയും. ഇരുവർക്കും റാഹ എന്ന് പേരുള്ള മകളുമുണ്ട്. 2025 ന്റെ ആരംഭത്തിൽ ഇതാ പുതിയ തുടക്കമാണ് കുടുംബത്തിനുള്ളത്. മകൾ റാഹയ്ക്കുള്ള സമ്മാനമായി കൃഷ്ണരാജ് ബംഗ്ലാവ് നവീകരിച്ചിരിക്കുകയാണ്.രൺബീറിന്റെ കുടുംബ വീടായ കൃഷ്ണരാജിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏതാനും വർഷങ്ങളായി തുടർന്നു വരികയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായതോടെ പാലി ഹില്ലിൽ തിളങ്ങിനിൽക്കുകയാണ് കൃഷ്ണരാജ് ബംഗ്ലാവ്. നിലവിൽ 250 കോടിയാണ് വീടിന്റെ വിലമതിപ്പ്. ബംഗ്ലാവ് രാഹയുടെ പേരിൽ രജിസ്റ്റർ ചെയ്യാനാണ് രൺബീർ ആഗ്രഹിക്കുന്നത്. ഔദ്യോഗികമായി താരകുടുംബം ഇവിടെ താമസിക്കുന്നതോടെ ഈ മേഖലയിൽ തന്നെ ഏറ്റവും വിലമതിപ്പേറിയ വീടായി കൃഷ്ണരാജ് ബംഗ്ലാവ് മാറും
76 വർഷത്തെ പഴക്കമാണ് കൃഷ്ണരാജ് ബംഗ്ലാവിനുള്ളത്. 1980 മുതൽ ഋഷി കപൂറിന്റെയും നീതു കപൂറിന്റെയും ഉടമസ്ഥതയിലാണ് വീട്. ഋഷി കപൂറിന്റെ മാതാപിതാക്കളായ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും പേരുകൾ ചേർത്താണ് കൃഷ്ണരാജ് എന്ന് ബംഗ്ലാവിന് പേര് നൽകിയിരിക്കുന്നത്.
ഒന്നാം നില നീതു കപൂറിന്റെ സ്വകാര്യ ഇടം ആയിരിക്കും. രൺബീറും ആലിയയും രാഹയും മറ്റൊരു നിലയിലാവും താമസിക്കുക. എന്നാൽ രാഹയ്ക്ക് വേണ്ടി ഒരു പ്രത്യേക നിലയും ഇവിടെ നീക്കിവച്ചിട്ടുണ്ട്.രൺബീറിന്റെ സഹോദരിക്കും കുടുംബത്തിനുമാണ് മറ്റൊരു നില. ഋഷി കപൂറിന്റെ ഓർമകൾ നിലനിർത്താനായി ഒരു പ്രത്യേക മുറിയും കുടുംബം ഇവിടെ ഒരുക്കിയിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന കസേരയും ഷെൽഫും അടക്കമുള്ള വസ്തുക്കൾ ഇവിടെ സൂക്ഷിക്കും
Discussion about this post