മുംബൈ: ബോളിവുഡ് സൂപ്പർ താരം രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം നിർവഹിച്ച ബോക്‌സോഫീസ് സൂപ്പർഹിറ്റ് ചിത്രമാണ് അനിമൽ. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും വാരികൂട്ടിയത് 900 കോടിയാണ്. സിനിമയുടെ അവസാനം അനിമൽ പാർക്ക് എന്ന രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു.
ചിത്രത്തിൽ മർമ്മപ്രധാനമായ റോളിൽ എത്തിയ താരമായിരുന്നു തൃപ്തി ദ്രിമി. ചിത്രത്തിലെ പ്രകടനത്തിന്റെ പേരിൽ പ്രശംസയുടെ അത്ര തന്നെ വിമർശനം ഏറ്റുവാങ്ങിയിരുന്നു നടി. വിമർശനങ്ങൾ തന്നെ ബാധിച്ചുവെന്നും ദിവസങ്ങളോളം തുടർച്ചയായി കരഞ്ഞിട്ടുണ്ടെന്നും നടി നേരത്തേ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സിനിമയിലെ റോൾ ഏറ്റെടുത്തതിനെ സംബന്ധിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി
എന്തുകൊണ്ടാണ് ഫെമിനിസത്തിനെതിരായ ചിത്രം തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന് അനിമൽ സ്ത്രീവിരുദ്ധ സിനിമയാണെന്ന് തോന്നിയിട്ടില്ലെന്ന് തൃപ്തി ദിമ്രി പറഞ്ഞു. സിനിമകൾക്ക് അത്തരമൊരു വിശേഷണം നൽകാറില്ല. ബുൾബുൾ, ഖാല എന്നീ സിനിമകൾ ചെയ്യുമ്പോളും അത് ഫെമിനിസ്റ്റ് സിനിമകളാണെന്ന് തോന്നിയിട്ടില്ല. ഞാൻ കഥാപാത്രങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. സംവിധായകരിൽ വിശ്വാസമർപ്പിച്ചാണ് സിനിമ ചെയ്യുന്നതെന്ന് തൃപ്തി ദിമ്രി പറഞ്ഞു.
Discussion about this post