ഗാന്ധിനഗർ: ഗുജറാത്തിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മൂന്ന് മരണം. തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
പോർബന്ധറിലെ വിമാനത്താവളത്തിലാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്. മൂന്ന് പേരും സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് മാസം മുൻപ് ഗുജറാത്തിൽ തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റർ നദിയിൽ മുങ്ങി അപകടം ഉണ്ടായിരുന്നു.
Discussion about this post