ന്യൂഡൽഹി: പത്താംക്ലാസ് പാസായവർക്ക് തൊഴിലവസരവുമായി ഇന്ത്യൻ റെയിൽവേ. അപ്രന്റിസുമാരുടെ ഒഴിവിലേക്കാണ് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷകൾ നൽകാം.
റെയിൽവേ അപ്രന്റിസുമാരുടെ 4232 ഒഴിവുകളാണ് ഉള്ളത്. എയർ കണ്ടീഷനിംഗ്, കാർപെന്റർ, ഡീസെൽ മെക്കാനിക്ക്, ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യൻ, ഫിറ്റെർ, പെയിന്റർ, വെൽഡർ തുടങ്ങിയ ഒഴിവുകളാണ് ഉള്ളത്. 10ാം തരം പാസായവർക്ക് അപേക്ഷിക്കാം. 2025 ജനുവരി 27 ആണ് അപേക്ഷകൾ നൽകേണ്ട അവസാന തിയതി. www.scr.indianrailways.gov.in എന്ന വെബ്‌സൈറ്റുകൾ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്.
നിയമനത്തിന് പ്രായപരിധിയുണ്ട്. 15 മുതൽ 24 വയസ്സുവരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. 2024 ഡിസംബർ 28 ന് 24 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് വയസിൽ ഇളവ് ഉണ്ട്. നിയമനത്തിന് എഴുത്ത് പരീക്ഷയില്ല. തിരഞ്ഞെടുക്കുന്നവരെ മെഡിക്കൽ പരിശോധനയ്ക്കും അഭിമുഖ പരീക്ഷയ്ക്കും വിധേയരാക്കും. പരിചയസമ്പത്തിന് അനുസരിച്ച് 7,700 മുതൽ 20,200 വരെയാണ് ശമ്പളമായി ലഭിക്കുക.
ജനറൽ വിഭാഗത്തിന് 100 രൂപ അപേക്ഷ ഫീസ് ഉണ്ട്. അപേക്ഷയ്‌ക്കൊപ്പം ആധാർകാർഡ്, 10ാം ക്ലാസ് മാർക്ക് ലിസ്റ്റ്, ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ നൽകണം.
Discussion about this post