കൊട്ടാരക്കര: പി.സി ജോര്‍ജിനെതിരെ കെ.എം മാണി തിരിഞ്ഞതോടെ യുഡിഎഫിലെ രണ്ടാമത്തെ കല്ലും ഇളകിയതായും ഇനിയും വലിയ കല്ലുകള്‍ ഇളകുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് ആര്. ബാലകൃഷ്ണപിള്ള .ജോര്‍ജിന് ഇപ്പോള്‍ രക്ഷപ്പെടാന്‍ പറ്റിയ അവസരമാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ തന്ത്രപരമായി കൂടെ നിര്‍ത്തും. അതിന് ശേഷം പുറത്ത് കളയും. ഇതാണ് ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റേയും നയം. ജോര്‍ജിന്റെ നാശം കണ്ടേ മാണി അടങ്ങൂ. പാലായില്‍ ജോര്‍ജിന്റ പിന്തുണയില്ലാതെ മാണിക്ക് ജയിക്കാന്‍ കഴിയില്ല. ആര്‍എസ്പി, യുഡിഎഫ് എന്ന കെണിയില്‍പ്പെട്ടിരിക്കുകയാണ്. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കേണ്ടത് മാണിയേയായിരുന്നു. തൊണ്ണൂറ് ശതമാനം കരാറുകളും ഒപ്പ് വച്ചത് മാണി മന്ത്രിയായിരുന്ന കാലത്തായിരുന്നുന്നെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Discussion about this post