ഡല്‍ഹിയും ഉത്തര്‍ പ്രദേശും ഹരിയാനയും ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ മുടി ചിലര്‍ മുറിച്ചു മാറ്റിയ പരാതികള്‍ക്ക് പിന്നിലെ ദുരൂഹത നീക്കാനാവാതെ പോലിസ്.
ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളില്‍ ഒരേ ദിവസം തന്നെ സമാനമായ നാലോളം മുടിമുറിക്കല്‍ സംഭവങ്ങളാണ് ഉണ്ടായത്.ഹരിയാനയിലും സമാനമായ സംഭവം അരങ്ങേറി. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാവാത്തതോടെ ദുഷ്ടശക്തികളാണ് സംഭവത്തിന് പിന്നിലെന്ന അന്ധവിശ്വാസ പ്രചരണങ്ങളും വ്യാപകമായിരുന്നു.ചില നിഷ്പ്ത താല്‍പര്യക്കാരുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പതിനാല് വയസ്സുകാരിയുടെ മുടി മുറിച്ചത് സഹോദരന്മാരണെന്ന് പോലിസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് തെക്കന്‍ ഡല്‍ഹിയിലെ ദക്ഷിണ് പുരിയില്‍ പതിനാല് വയസ്സുകാരിയുടെ മുടി വസ്ത്രത്തില്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ തന്റെ സമീപത്ത് ആരും ഉണ്ടായിരുന്നില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ വാദം.
എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയോടും അടുത്ത ബന്ധുക്കളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പൊലീസ് ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയുടെ മുടിമുറിച്ചത് പത്ത് വയസ്സുകാരന് സഹോദരനും 12 വയസ്സുള്ള അടുത്ത ബന്ധുകൂടിയായ ആണ്‍കുട്ടിയും ചേര്‍ന്നാണെന്ന് വ്യക്തമായത്. ഇരുവരും ചേര്‍ന്ന നടത്തിയ കുസൃതിയായിരുന്നു ഇതെന്നും വ്യക്തമായതായി ഡല്‍ഹി ഡിസിപി രോമില്‍ ബാനിയ പറഞ്ഞു. ഇത് പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും എഴുതി വാങ്ങിയതോടെ കേസ് അന്വേഷണം പൊലീസ് അവസാനിപ്പിച്ചു.
മുടിമുറിക്കല്‍ സംഭവത്തിന്റെ ആദ്യ ഭാഗം അവസാനിച്ചെങ്കിലും മറ്റുള്ള കേസുകളില്‍ യാതൊരു തുമ്പും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. സാഹചര്യത്തെളിവുകള്‍ ഒന്നും ലഭിക്കാത്തതു കൊണ്ടാവം ഇതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയരുന്നതെന്നും ഡിസിപി രോമില്‍ ബാനിയ പറഞ്ഞു. പരാതികളില്‍ മുടി മുറിക്കപ്പെട്ട സ്ത്രീകളുടെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മുടി മുറിച്ച് തൂങ്ങിമരിച്ച രീതിയില്‍ കേരളത്തിലും നേരത്തെ ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളത്ത് മഹരാജാസ് കോളേജിലെ പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലും മുടി മറിക്കപ്പെട്ട സംഭവം ചര്‍ച്ചയായിരുന്നു.
Discussion about this post