ഭോപ്പാല്‍: ബിജെപിയുടെ മുന്‍ ന്യൂനപക്ഷ സെല്‍ നേതാവ് ഇഖലാക് ഖുറേഷി വെടിയേറ്റ് മരിച്ചു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചിന്ദ്വാര ജില്ലാ കോടതിവളപ്പില്‍ എത്തിയപ്പോളാണ് അദ്ദേഹത്തിന് വെടിയേറ്റത്.
തൊട്ട് സമീപത്തുണ്ടായിരുന്ന രണ്ട് പേര് ഖുറേഷിയുടെ കഴുത്തില്‍ മൂന്നു തവണ വെടിവയ്ക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രശാന്ത് സാഹു, ധര്‍മേന്ദ്ര മാളവ്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശിവസേന നേതാവ് നരേന്ദ്ര പട്ടേലിന്റെ ആളുകളാണ് ഖുറേഷിയെ വധിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post