കൊച്ചി: കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെയാണ് കാണാതായത്.
ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതാവുകയായിരുന്നു.ഇതോടെ ആശങ്കയിലായ കുടുംബമാണ് പരാതി നൽകിയിരിക്കുന്നത്. പോത്താനിക്കാട് സ്റ്റേഷനിൽ ഷാജി പോളിൻറെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്.










