കൊച്ചി: എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരണം തേടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശമാണ് വിശദീകരണത്തിന് ആധാരം. ഏത് സാഹചര്യത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു. ഇടയ്ക്കിടെ പേടിച്ച് പനി വരുന്ന ആളാണ് മുഖ്യമന്ത്രിയെന്നാണ് രാജു നടത്തിയ പരാമര്‍ശം.
ഏത് സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതെന്ന് വിശദീകരിക്കാനാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായിക്ക് പേടിപ്പനിയുണ്ടെന്നായിരുന്നു പി രാജുവിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഉപദേശകരെയും സിപിഐ നേതാവ് വെറുതെ വിട്ടില്ല. മന്ദബുദ്ധികളില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്ന് പി രാജു പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പോയ മുഖ്യമന്ത്രിയുടെ നടപടിയെയും പി രാജു കുറ്റപ്പെടുത്തി. സമരം ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ഘടക കക്ഷി നേതാവിന്റെ വിമര്‍ശനം.
Discussion about this post