തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്നത് 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇവയില്‍ പതിനൊന്നിലും പ്രതികള്‍ സിപിഎമ്മുകാരാണ്. തിരുവനന്തപുരത്തെ രാജേഷിന്റേതാണ് അവസാനം നടന്ന രാഷ്ട്രീയ കൊലപാതകം.
നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് ചോദിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടെന്നും എത്ര കേസുകള്‍ എടുത്തിട്ടുണ്ടെന്നുമായിരുന്നു പ്രധാന ചോദ്യം. ഇതിനു മറുപടിയായി ജില്ല തിരിച്ചുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക മുഖ്യമന്ത്രി നല്കി.
കണ്ണൂരില്‍ 7 പേരാണ് രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചു പേരും ആര്.എസ്.എസുകാരാണ്. കൊല്ലത്തും തിരുവനന്തപുരത്തും പാലക്കാടുമായി നാല് ആര്.എസ്.എസുകാര്‍ കൊല്ലപ്പെട്ടു. അങ്ങനെ ആകെ കൊല ചെയ്യപ്പെട്ടത് 9 ആര്.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍. ഇതിലെല്ലാം പ്രതികള്‍ സിപിഎമ്മുകാരാണ്. കോഴിക്കോട് ജില്ലയില്‍ രണ്ട് മുസ്ളിം ലീഗുകാരാണ് കൊല്ലപ്പെട്ടത്. ഒന്നില്‍ പ്രതി സിപിഎമ്മാണ്. മറ്റൊന്നിന്റെ പിന്നില്‍ എസ് ഡി പി ഐയും. കോട്ടയം ഈരാറ്റുപേട്ടയില്‍ നസീര്‍ എന്ന മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിച്ചതിനു പിന്നില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം അടക്കമുള്ളവര്‍ പ്രതികളാണ്.
Discussion about this post