തിരുവനന്തപുരം : കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്കിയ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. വ്യവസായ വകുപ്പ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു.
ചക്കിട്ടപ്പാറയില്‍ ഖനനത്തിനുള്ള അനുമതി വിവാദമായതോടെയാണ് അനുമതി നല്‍കിയത റദ്ദാക്കാന്‍ വ്യവസായ വകുപ്പ് നീക്കം തുടങ്ങിയത്. എം.എസ്.പി.എല്‍ എന്ന കമ്പനിക്ക് 2009 ല്‍ അന്നത്തെ സര്‍ക്കാര്‍ ഖനനത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നതായി വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രാനുമതികളും മറ്റും നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. ഇതിനായി രണ്ട് തവണ എം.എസ്.പി.എല്ലിന് സമയം നീട്ടി നല്‍കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ചക്കിട്ടപ്പാറയില്‍ ഡിജിറ്റല്‍ ഗ്ളോബല്‍ പൊസിഷനിങ് സിസ്റ്റം (ഡി.ജി.പി.എസ്) സര്‍വേ നടത്താന്‍ കമ്പനി സമീപിച്ചുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
Discussion about this post