ബെയ്ജിങ്: സിക്കിമിലെ ഡോക് ലാം മേഖലയില്‍ ഇന്ത്യയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം യുദ്ധമായി മാറാനുള്ള സമയമെണ്ണത്തുടങ്ങിയതായി ചൈന.അവരുടെ ഔദ്യോഗിക മാധ്യമമായ ചൈന ഡെയ്ലിയുടെ മുഖപ്രസംഗത്തിലാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. സംഘര്‍ഷം സമാധാനപൂര്‍വ്വം പരിഹരിക്കാനുള്ള വാതിലടഞ്ഞുകൊണ്ടിരിക്കുകയാണ്. ഇരുശക്തികളും തമ്മിലുള്ള യുദ്ധത്തിന് സമയമമെണ്ണിത്തുടങ്ങിയിരിക്കുന്നു. അനിവാര്യമായ അന്ത്യത്തിനുള്ള മണിമുഴങ്ങുകയാണും മുഖപ്രസംഗം പറയുന്നു.
ചൈന ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്നുണ്ടെങ്കില്‍ ഇന്ത്യ ഡോക് ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം. ചൈനയുടെ സൈന്യം പുലര്‍ത്തുന്ന സംയമനത്തെ ഇന്ത്യന്‍ സൈന്യം മുതലെടുക്കാന്‍ ശ്രമിക്കരുത്. സംയമനത്തിന് പരിധിയുണ്ടെന്ന് ഇന്ത്യ മനസ്സിലാക്കണം. ഏഷ്യന മേഖലയില്‍ ചൈന കൈവരിക്കുന്ന വളര്‍ച്ചയിലുള്ള അരക്ഷിതത്വവും അപകര്‍ഷധാബോധവുമാണ് ചൈനയുടെ പരമാധികാരത്തെ ചോദ്യംചെയ്യാനുള്ള ധിക്കാരത്തിലേക്ക് ഇന്ത്യയെ നയിച്ചതെന്ന് പത്രം പറയുന്നു.
ഡോക്ലാം വിഷയത്തില്‍ ഇന്ത്യയുടെയോ ചൈനയുടെയോ പക്ഷം ചേരില്ലെന്ന് നേപ്പാള്‍ ഉപപ്രധാനമന്ത്രി കൃഷ്ണ ബാഹദൂരമഹാര പറഞ്ഞു. ഇരുരാജ്യങ്ങളും നയതന്ത്രമാഗങ്ങളിലൂടെ സമാധാനപരമായി പ്രശ്ന പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post