കേരളം എന്തുകൊണ്ട് ഒന്നാം സ്ഥാനത്തെത്തി എന്ന സര്‍ക്കാര്‍ പരസ്യം നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ശരിക്കും കേരളം എന്തു കാര്യങ്ങളിലാണ് ഒന്നാമതെന്ന് അക്കമിട്ടുനിരത്തുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പണ്ഡിറ്റിന്റെ വിമര്‍ശനം. ബാഹ്യമായി മൊബൈല്‍, കാര്‍, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതില്‍ കേരളം നമ്പര്‍ വണ്ണാണെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം. വികസനത്തിന്റെ കാരൃത്തില്‍ തമിഴ്നാടും, കര്‍ണാടകയും നമ്മെക്കാള്‍ മുന്നിലാണെന്നും അഴിമതി കുറഞ്ഞ ഭരണത്തില്‍ ഡല്‍ഹിയാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. സാക്ഷരത, ജനങ്ങള്‍ തമ്മിലുള്ള ഇടപഴകല്‍ എന്നിവയില്‍ കേരളം മുന്നിലാണ്. അന്ധവിശ്വാസങ്ങള്‍, ആചാരങ്ങള്‍ , സ്ത്രീകളോടുള്ള മോശം സമീപനം, പീഢനം, കള്ളപ്പണം, മറ്റുള്ളവരെ പരിഹസിക്കല്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവയിലും കേരളം മുന്‍പന്തിയില്‍ ആണെന്നും സന്തോഷ് കൂട്ടിച്ചേര്‍ക്കുന്നു.
നമ്മുടെ പുരോഗതി വിദേശത്തു പോയി ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണെന്നും അല്ലാതെ ഒരു സര്‍ക്കാരിന്റെയും ഭരണമികവല്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ലോട്ടറി, മദ്യം ഇവ വിറ്റു കിട്ടുന്ന കാശു കൊണ്ടാണ് നമ്മുടെ വികസനങ്ങള്‍ നടക്കുന്നത്. ബലൂണ്‍ പോലെ ഊതി വീര്‍പ്പിച്ച പുരോഗതി കൊണ്ടു ഒരു ഗുണവും ഇല്ലെന്നും സന്തേകേരളം അശാന്തമാണെന്ന തരത്തില്‍ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരേയുള്ള ഒരു സര്‍ജിക്കല്‍ സ്ട്രൈക്കായി കേരളത്തിന്റെ പരസ്യത്തെ പലരും വാഴ്ത്തുകയും ചെയ്തു. എന്നാല്‍ ശരിക്കും കേരളം എന്തു കാര്യങ്ങളിലാണ് ഒന്നാമതെന്ന് അക്കമിട്ടുനിരത്തുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പണ്ഡിറ്റിന്റെ വിമര്‍ശനം.
[fb_pe url=”https://www.facebook.com/santhoshpandit/posts/1636329669754620″ bottom=”30″]
Discussion about this post