തിരുവനന്തപുരം: അതിരപ്പിള്ളിയില്‍ പൊതു ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സമവായ ചര്‍ച്ചകളിലൂടെയാണ് പദ്ധതി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി മുന്നോട്ടു പോകണം. എന്നാല്‍, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണപക്ഷത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് പ്രതിപക്ഷത്തും സമാനമായ രീതിയില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ തലപൊക്കിയത്.
പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. ഇതിനെ പാടെ തള്ളുന്ന നിലപാടാണ് ഇന്ന് ഉമ്മന്‍ചാണ്ടി കൈക്കൊണ്ടത്.
Discussion about this post