പറ്റ്ന : സുശീല്‍ കുമാര്‍ മോദി ബീഹാര്‍ ഉപമുഖ്യമന്ത്രിയായതോടെയാണ് അദ്ദേഹത്തിന്റെ പ്രണയകഥ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. ബീഹാറിലെ ബിജെപി രാഷ്ട്രീയത്തിലെ പ്രമുഖനാണ് ആര്‍എസ്എസുകാരനായ സുശില്‍ കുമാര്‍ മോദി. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ക്രിയാത്മകമായി പോരാടിയ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിന്ന് നിതീഷ് മന്ത്രിസഭയിലെ രണ്ടാമന് എന്ന നിലയിലേക്കുള്ള മാറ്റം മോദിയുടെ കരിയറില്‍ വലിയ മാറ്റമാണെന്നാണ് വിലയിരുത്തല്‍, ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ സുശീല്‍ കുമാറിന്റെ ജീവിതവും മാധ്യമങ്ങള്‍ക്ക് ഇഷ്ട വിഷയമായി. കത്തോലിക്ക വിഭാഗത്തില്‍ പെടുന്ന കൃസ്ത്യാനി പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതുള്പ്പടെ മോദിയുടെ ജീവിതം നവമാധ്യമങ്ങളും ആഘോഷിക്കുകയാണ്.
സുശില്‍ മോദിയും ജെസ്സി ജോര്‍ജ്ജും തമ്മിലുള്ള പ്രണയവും വിവാഹവും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നു.
കഥ ഇങ്ങനെ-
ആര്‍എസ്എസ് പ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയായിരുന്നു സുശില്‍ കുമാര്‍ മോദി എന്ന യുവാവ്. വിവാഹമേ വേണ്ട എന്നായിരുന്നു ഉറച്ച തീരുമാനം. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് കശ്മീരിലേക്കുള്ള യാത്ര എല്ലാം മാറ്റി മറിച്ചു. 1984ല്‍ ആയിരുന്നു അത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ സമീപത്തുള്ള ബെര്‍ത്തില്‍ ഒരു മലയാളി പെണ്‍കുട്ടിയായിരുന്നു യാത്രക്കാരി. പേര് ജെസ്സി ജോര്‍ജ്ജ്. മോദിയുടെ ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് ജെസിയ്ക്ക് അറിയാമായിരുന്നു. തുടര്‍ന്ന് വലിയ ചോദ്യ ശരങ്ങളുമായി തന്നെ ജെസി മോദിയെ നേരിട്ടു. മറ്റു പലരെ എന്ന പോലെ ആര്‍എസ്എസിനെ കുറിച്ച് തെറ്റായ ഒരു പാടു ധാരണങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു ഈ മലയാളി പെണ്‍കുട്ടിയും.
മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്കിടെ ജെസ്സിയുടെ എല്ലാ സംശയങ്ങളും സുശീല്‍ മോദി തീര്‍ത്ത് നല്കി. ചരിത്ര വിദ്യാര്‍ത്ഥിയായിരുന്ന ജെസ്സി ജോര്‍ജ്ജിന്റെ വലിയ അനുഭവമായിരുന്നു ആ യാത്ര. മോദിയുടെ രാഷ്ട്രീയത്തില്‍ തല്പരമയായ ജെസി അദ്ദേഹത്തിന്റെ പോസ്റ്റല്‍ അഡ്രസും വാങ്ങിയാണ് പിരിഞ്ഞത്.
പിന്നീട് ജെസ്സി നിരന്തരം സുശീലിന് കത്തുകള്‍ എഴുതി. ഇതിനിടെ മുംബൈയില്‍ വച്ച് ഇരുവരും തമ്മില്‍ കണ്ടു.ഇതിനിടെ മോദിയെ ജെസി പ്രെപ്പോസ് ചെയ്യുകയും ചെയ്തു. എന്നാല്‍ ആര്‍എസ്എസ് പ്രചാരക് ആയി തുടരനാണ് താല്പര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി( ആര്‍എസ്എസ് പ്രചാരകന്മാര് രാഷ്ട്രസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. വിവാഹജീവിതം അതിനായി വേണ്ടെന്ന് വെക്കുന്നു)
എന്നാല്‍ ഇതിനിടെ സുശില്‍ മോദിയുെ ജെസിയുമായുള്ള പ്രണയത്തില്‍ വീു പോയിരുന്നു.ഇത് വലിയ മാനസീക സംഘര്‍ഷത്തിന് വഴിവച്ചു. ആര്‍എസ്എസ് പ്രചാരകും, എബിവിപിയുടെ ഓള് ഇന്ത്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന സുശില്‍ മോദിയ്ക്ക് വിവാഹത്തിനായി അതെല്ലാം ഉപേക്ഷിക്കുക ചിന്തിക്കുന്നതിന് അപ്പുറത്തായിരുന്നു.രാജ്ജു ഭയ്യായെ കണ്ട സുശില്‍ തന്റെ ധര്‍മ്മ സങ്കടം അറിയിച്ചു. അടല്‍ ബിഹാരിയോട് സംസാരിക്കാനായിരുന്നു രാജ്ജു ഭയ്യായുടെ ഉപദേശം.
ദിവസങ്ങള്‍ക്ക് ശേഷം സുശില്‍ ആ കടുത്ത തീരുമാനത്തിലെത്തി. എബിവിപിയില്‍ നിന്ന് രാജിവെച്ച് ആര്‍എസ്എസ് വിടാന്‍ അദ്ദേഹം തീരുമാനിച്ചു.
ഇരുവരും കണ്ടുമുട്ടി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1986 ആഗസ്റ്റ് 13ന് വിവാഹം നടന്നു.
പറ്റ്നയിലേക്ക് താമസം മാറിയ ജെസിയ്ക്ക് അവിടെ പറ്റ്ന വുമണ്‍സ് കോളേജില്‍ അധ്യാപികയായി ജോലി ലഭിച്ചു. സുശില്‍ കുമാര്‍ മോദിയാകട്ടെ 1987ല്‍ മോദി കംപ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങി. ബീഹാറിലെ ആദ്യ കംപ്യൂട്ടര്‍ പഠനസ്ഥാപനങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്.നിക്ഷേപത്തിന് ആവശ്യമായ തുക കണ്ടെത്താനാവാതെ വന്നതോടെ 1990ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് താഴിട്ടു.
പിന്നീട് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് എത്തി. 1990 വരെ അദ്ദേഹം ആര്‍എസ്എസിന്റെ ഭാഗമായിരുന്നില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും അദ്ദേഹം ജെയിയോട് മതം മാറാനോ വിശ്വാസം ഉപേക്ഷിക്കാനോ ആവശ്യപ്പെട്ടില്ല. ഇപ്പോഴും കാത്തലിക് മത വിശ്വാസിയാണ് ജെസി ജോര്‍ജ്ജ്. രണ്ട് മക്കളുണ്ട് സുശില്‍-ജെസി ദമ്പതികള്‍ക്ക്. രണ്ട് ആണ്‍കുട്ടികള്‍. ഇരുവരും അജ്മീറിലെ മായോ കോളേജിലെ വിദ്യാര്‍ത്ഥികളാണ്.
Discussion about this post