ഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജമ്മു കശ്‌മീരിലെ വിഘടനവാദി നേതാക്കളുടെ സ്വത്തുകൾ കണ്ടുകെട്ടാനൊരുങ്ങി ദേശീയ ഏജൻസികൾ. വിഘടനവാദി നേതാക്കളുടെ സ്ഥാപനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
നടപടി ക്രമങ്ങളുടെ ഭാഗമായി ജമ്മു കശ്‌മീരിലെ വിവിധ ബാങ്കുകളിലെ വിഘടനവാദി നേതാക്കളുടെ സ്വത്ത് സംബന്ധിച്ച് ഏജൻസികൾ ബാങ്ക് അധികൃതരുമായി കൂടികാഴ്ച നടത്തി. ദേശീയ അന്വേഷണ ഏജൻസിയെ കൂടാതെ കള്ളപ്പണം സംബന്ധിച്ച കേസ് എൻഫോഴ്സ്‌മെന്റും അന്വേഷിക്കുന്നുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി സാമ്പത്തിക സഹായം നൽകുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് വിഘടനവാദി നേതാവ് സാബിർ ഷായെ നേരത്തെ എൻഫോഴ്സ്‌മെന്റ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതേ കേസിൽ ശ്രീനഗർ സ്വദേശിയായ ഹവാല ഇടപാടുകാരനെയും എൻഫോഴ്സ്‌മെന്റ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Discussion about this post