കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം വേഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ സി.ബി.ഐയ്‌ക്ക് കത്തയയ്ക്കും. കേസ് ഏറ്റെടുക്കാൻ കൂടുതൽ സമയം വേണമെന്ന് സി.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, കേരളാ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുകയാണെന്നും മഹിജ കത്തിൽ ചൂണ്ടിക്കാട്ടും. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് പൊലീസ് കണ്ടെടുത്ത വ്യാജ ആത്മഹത്യാ കുറിപ്പെന്നും മഹിജ കത്തിൽ വ്യക്തമാക്കും.
ജിഷ്‌ണുവിന്റെ പിതാവ് കെ.പി.അശോകൻ നൽകിയ നിവേദനത്തെത്തുടർന്നാണു കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
Discussion about this post