ഡല്‍ഹി: കനത്ത സുരക്ഷയുടെ നടുവില്‍ ഇന്ത്യ ഇന്ന് എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ജനങ്ങളില്‍ നിന്നു നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചായിരുന്നു ഇത്തവണ പ്രധാനമന്ത്രിയുടെ സ്വാതന്ത്യദിന സന്ദേശം.
ചെങ്കോട്ടയിലെത്തിയ നരേന്ദ്രമോദിക്ക് സംയുക്ത സൈനികവിഭാഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ലഹോരി ഗേറ്റ് വഴി ചെങ്കോട്ടക്ക് അകത്ത് പ്രവേശിച്ച നരേന്ദ്രമോദി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തി. കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സാന്നിദ്ധ്യമറിയിച്ചു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കുകയാണ്.
ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് സ്വതന്ത്ര ദിന ആഘോഷത്തോട് അനുബന്ധിച്ച് രാജ്യമെങ്ങും കനത്ത സുരക്ഷാ വലയത്തിലാണ്.
Discussion about this post