ഡല്‍ഹി: അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഭാരതീയ ജനതാ പാര്‍ട്ടി( ബിജെപി) മാറി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കിയാണു ബിജെപി ഈ നേട്ടം കൈവരിച്ചത്.
ബിജെപിയിലെ അംഗങ്ങളുടെ എണ്ണം 8.8 കോടിയായി. ഇപ്പോഴും പാര്‍ട്ടിയിലെ അംഗത്വ വിതരണം തുടരുകയാണ്. നേരത്തെ ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഒന്നാം സ്ഥാനത്ത്. നിലവില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളുടെ ഏണ്ണം 8.67 കോടിയാണ്.
ബിജെപിയുടെ അംഗത്വവിതരണം മാര്‍ച്ച് 31ന് അവസാനിക്കും. അംഗസംഖ്യ 10കോടിയിലെത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. നവംബര്‍ അവസാനവാരമാണു അംഗത്വവിതരണം ആരംഭിച്ചത്.
കൃത്യമായ അംഗങ്ങളുടെ കണക്ക് ഏപ്രില്‍ ആദ്യം അമിത് ഷാ പ്രഖ്യാപിക്കും.
Discussion about this post