ശ്രീനഗര്‍ :കശ്മീര്‍ താഴ്വരയില് വീണ്ടും വെള്ളപ്പൊക്ക ഭീഷണി. കനത്ത മഴയെ തുടര്‍ന്ന് ഝലം നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പ്രായമായവരും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ താഴ്വരയില് തയാറാക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി ദക്ഷിണ കശ്മീരില്‍ ഝലം നദിയിലെ ജല നിരപ്പ് 18.4 അടിയായി ഉയര്‍ന്നിരുന്നു.
Discussion about this post