ഡല്‍ഹി: അഖില കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രിം കോടതിയുടെ വിശദീകരണം. പെണ്‍കുട്ടിയെ മതം മാറ്റിയതില്‍ തീവ്രവാദബന്ധമുണ്ടെന്ന ആരോപണമാകും എന്‍ഐഎ അന്വേഷിക്കുക.
അഖില കേസില്‍ വന്‍വിഴിത്തിരിവ് തന്നെയാണ് സുപ്രീംകോടതി തീരുമാനത്തോടെ ഉണ്ടായിരിക്കുന്നത്. നേരത്തെ തന്നെ ഈ കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. തുടര്‍ന്ന് ഇന്ന് ഈ കേസ് പരിഗണിച്ചപ്പോള്‍ കേസ് എന്‍ഐഎ തന്നെ അന്വേഷിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് കോടതി വ്യക്തമാക്കി. പക്ഷേ ഈ കേസിന് ഒരു സ്വതന്ത്ര ജഡ്ജിയുടെ മേല്‍നോട്ടം വേണമെന്ന് സുപ്രീംകോടതി തന്നെ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുകയായിരുന്നു. ആദ്യം ജസ്റ്റിസ് കെ എസ്‍ രാധാകൃഷ്ണന്‍റെ പേരാണ് സുപ്രീംകോടതി മുന്നോട്ട് വെച്ചത്. എന്നാല്‍ അത് അംഗീകരിക്കാനാവില്ലെന്ന് ഷെഫിന്‍ ജെഹാന്‍റെ അഭിഭാഷകനായ കപില്‍ സിബല്‍ ചൂണ്ടിക്കാണിച്ചു. കേരളത്തിന് പുറത്തു നിന്നുള്ള ഏതെങ്കിലും റിട്ടയേര്‍ഡ് ജഡ്ജി വേണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍ സുപ്രീംകോടതി ജഡ്ജിയായ ആര്‍ വി രവീന്ദ്രനെ അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കാനായി സുപ്രീംകോടതി നിയോഗിച്ചത്. എന്തായായാലും ഈ കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഈ കേസിനൊരു അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് അഖിലയുടെ അച്ഛനും കൂടി കേള്‍ക്കും എന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിന് ആവശ്യമെങ്കില്‍ അഖിലയെ സുപ്രീംകോടതിയിലേക്ക് വിളിച്ചു വരുത്തും. അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ തേടി അഖിലയുടെ ഭാഗം കേള്‍ക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ കേരള ഹൈക്കോടതി ഷെഫിന്‍ ജെഹാന്‍റെയും അഖിലയുടെയും വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ അവരുടെ പിതാവിന്‍റെ കൂടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. പെണ്‍കുട്ടി വീട്ടുതടങ്കലില്‍ ആണെന്നും അവരെ കോടതിയില്‍ ഹാജരാക്കാനായി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കണം എന്നുമായിരുന്നു ഷെഫിന്‍ ജെഹാന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.
കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്നാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്. അഖിലയുടെ അച്ഛന്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത് ഷെഫിന്‍ ജെഹാന് ഐഎസ് ബന്ധമുണ്ട്. ഇതിന് പിന്നില്‍ തീവ്രവാദ സ്വാധീനം ഉണ്ട്. അതുകൊണ്ട് ഈ കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് അഖിലയുടെ അച്ഛന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
Discussion about this post