ബീജിങ്: ഒരു നിമിഷം കൊണ്ട് കൈവിട്ട് പോകുമായിരുന്ന ജീവനുമായി ജീവിതത്തിലേക്ക് ഓടിക്കയറി ഈ ചൈനീസ് വനിത. കര കവിഞ്ഞൊഴുകുന്ന പുഴയില്‍ താത്ക്കാലികമായി പണിത പാലം വെള്ളത്തിലേക്ക് കടപുഴകുന്നത് ഒരു നിമിഷം നേരത്തെയാണെങ്കില്‍ ഈ സ്ത്രീക്ക് ജീവന് തന്നെ നഷ്ടമായേനെ.
ചൈനയിലെ സ്വാളന് നദിക്ക് മുകളിലൂടെയാണ് ഒരു സ്ത്രീ ജീവന് മരണ ഓട്ടം നടത്തിയത്. പുഴയുടെ ഒഴുക്കില്‍ പെട്ട് പാലം വെള്ളത്തിലേക്ക് പതിച്ച് കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ പാലത്തില്‍ ഒരു സ്ത്രീ അകപ്പെട്ടു. ഇവര്‍ ഓടി കരയിലേക്ക് കാലെടുത്ത് വെച്ചതും പാലം പൂര്‍ണ്ണമായും തകര്‍ന്നു വീഴുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കനത്ത പേമാരിയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ഗ്രാമവാസികളെ മറുകരയെത്തിക്കുന്നതിനാണ് ഇവിടെ താത്ക്കാലിക പാലം പണിതത്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഈ സംഭവം നടന്നത്.
https://youtu.be/qka3C04d4Go
Discussion about this post