ഡല്‍ഹി: മുന്‍ എഐഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയുടെ പരപ്പന അഗ്രഹാര ജയിലിലെ വിഐപി ജീവിതം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നു. കനത്ത സുരക്ഷയുള്ള ജയിലില്‍ ശശികലയും ബന്ധു ഇളവരസിയും ഒന്നിച്ച് സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നതിന്റെയും ജയിലിന്റെ കവാടത്തിനു മുന്നില്‍ നില്‍ക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
വിഐപി പരിഗണയില്‍ ശശികല ജയില്‍ ജീവിതം നയിക്കുന്നതിനെപ്പറ്റി പോലീസ് ഉന്നതതല സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പിച്ചതിനു ശേഷമാണ് ഇത്തരത്തിലൊരു വീഡിയോ പുറത്ത് വന്നത്. വീഡിയോയിലെ ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി കര്‍ണാടകയിലെ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണ ലഭിച്ചിരുന്നത് വ്യക്തമായിരിക്കുകയാണ്.
ജയില്‍ സൂപ്രണ്ടായിരുന്ന ഡിഐജി രൂപയാണ് ശശികലയുടെ വിഐപി ജീവിതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറം ലോകത്തെ അറിയിച്ചത്. ശശികലയ്ക്ക് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 2 കോടി രൂപ ജയില്‍ അധികൃതര്‍ക്കായി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ശശികലയ്ക്ക് രണ്ട് സെല്ലായിരുന്നു അനുവദിച്ചിരുന്നത്. അതില്‍ ഒന്നില്‍ കിച്ചണും മറ്റൊന്നില്‍ ലിവിംഗ് റൂമുമായിരുന്നു. ഈ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധയ്ക്ക് വിധേയമാക്കുമെന്ന് കര്‍ണാടക ആന്റി കറപ്ഷന്‍ ബ്യൂറോ അറിയിച്ചു.
[fb_pe url=”https://www.facebook.com/ANINEWS.IN/videos/1327914617321298/” bottom=”30″]
Discussion about this post