മലപ്പുറം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരായ സമരത്തിന് പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ.വിജയരാഘവന്. സമരത്തിന് പിന്നില്‍ മുസ്ലിം തീവ്രവാദ സംഘടനകളാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ഇവര്‍ സമരം ചെയ്യുന്നത്. മലപ്പുറത്ത് എസ്എഫ്ഐ നടത്തിയ പരിപാടിക്കിടെയാണ് സിപിഐഎം നേതാവിന്റെ പരാമര്‍ശം.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിക്കുന്നത്. മലപ്പുറത്ത് വര്‍ഗീയ പ്രസ്ഥാനങ്ങളുടെ കൂടെയാണ് മുസ്ലിം ലീഗുളളത്. ജില്ല വിഭജിക്കണമെന്നടക്കമുളള ആപത്കരമായ രാഷ്ട്രീയനിലപാടുകളെ ലീഗ് പ്രോത്സാഹിപ്പിക്കുന്നു. പുരോഗമനത്തിന്റെ നാമ്പ് നുളളിക്കളയുക എന്നതാണ് ലീഗ് ലക്ഷ്യമിടുന്നത്. കാമ്പസുകളില്‍ മുസ്ലിം തീവ്രവാദത്തിന് വളരാനുളള മണ്ണൊരുക്കുകയാണ് ലീഗും എംഎസ്എഫും ചെയ്യുന്നതെന്നും വിജയരാഘവന് പറഞ്ഞു.
Discussion about this post