ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യഹർജി തള്ളിയതിനെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. വിചാരണ കോടതി കഴിഞ്ഞ ദിവസം അപ്പീൽ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത് .
ഹർജിയിൽ നാളെ വാദം കേൾക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ഇതേ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യ ഹർജിയിൽ വിധി പറയുന്നത് വിചാരണ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്
ഡൽഹിയുടെ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് ആരോപിച്ച് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. നിലവിൽ സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഗൂഢാലോചനയിൽ സിസോദിയ സുപ്രധാന പങ്ക് വഹിച്ചിരുന്നതായും നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നതായും സിബിഐ പറയുന്നു. മദ്യവ്യവസായികൾക്ക് അനുകൂലമാകുന്ന തരത്തിൽ നയം രൂപീകരിച്ചുവെന്നാണ് ആരോപണം. കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Discussion about this post