ഡല്‍ഹി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമല്ലാത്ത എടിഎം കാര്‍ഡുകള്‍ എസ്ബിഐ ഒഴിവാക്കുന്നു. മാഗ്നെറ്റിക്ക് സ്ട്രിപ്പ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി പകരം ഇവിഎം ചിപ്പുകള്‍ ഘടിപ്പിച്ച ഡെബിറ്റ് കാര്‍ഡിലേക്കാണ് എസ്ബിഐ മാറാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി പഴയ മാഗ്നെറ്റിക്ക് സ്ട്രിപ്പ് എടിഎം കാര്‍ഡുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചു.
എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് ഇവിഎം ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ മാറ്റി വാങ്ങണമെന്ന് എസ്ബിഐ അറിയിച്ചു. 2016-ല്‍ എസ്ബിഐയുടെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.
Discussion about this post