തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. ശൈലജയെ ഇനി പിണറായിക്കും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ കളിയാക്കി.
തേഡ് അംപയര്‍ ഔട്ട് വിളിച്ചിട്ടും ക്രീസില്‍ കുത്തിയിരിക്കുന്നയാളെ സംരക്ഷിക്കാന്‍ ഇനി ക്യാപ്റ്റന്‍ വിചാരിച്ചാലും സാധിക്കില്ലെന്ന് ബല്‍റാം പോസ്റ്റിലൂടെ പറഞ്ഞു. കടക്ക്പുറത്തെന്ന ഹാഷ്ടാഗോടുകൂടിയാണ് ബല്‍റാമിന്റെ പോസ്റ്റ്.
.
സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ശൈലജ നല്കിയ പുനഃപരിശോധന ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി വച്ചിട്ടുണ്ട്
[fb_pe url=”https://www.facebook.com/vtbalram/posts/10155135988384139″ bottom=”30″]
Discussion about this post