കാസര്‍കോട്: തൃശൂര്‍പൂരത്തെ പരിഹസിച്ച് ഇസ്ലാം ലഘുലേഖകള്‍ കാസര്‍കോട് ജില്ലയില്‍ വ്യാപകമായി വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. ഹിന്ദുക്കള്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന കോളനികളിലാണ് ചെറുപ്പക്കാരടങ്ങുന്ന സംഘമെത്തി ഇത്തരം ലഘുലേഖകള്‍ നല്‍കിയത്. പൂരവും നേര്‍ച്ചയും പള്ളിപ്പെരുന്നാളും മതത്തിന്റെ പേരില്‍ വഴിമുടക്കികളാകുന്ന അപഹാസ്യതകളാണെന്നും ചൂതാട്ടം മുതല്‍ ലൈംഗികതവരെ വില്പ്പനച്ചരക്കുകളാണിവിടെയെന്നും അതില്‍ പറയുന്നു.
സായിബാബ ഐസിയുവില്‍ കിടന്നപ്പോള്‍ ഭക്തര്‍ ആരോടാണ് പ്രാര്‍ത്ഥിച്ചത്. മനുഷ്യന് മനുഷ്യനോട് പ്രാര്‍ത്ഥിക്കുന്ന ദാരുണാവസ്ഥ കൂടിയാണ് ബഹുദൈവ വിശ്വാസത്തിന്റെ അനന്തര ഫലം. അല്ലാഹുവിന്റെ പ്രീതിയും പരലോക രക്ഷയുമാണ് നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് തുടങ്ങിയവയാണ് ലഘുലേഖകളില്‍ പറയുന്നത്. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ പേരിലാണ് ലഘുലേഖകള്‍ അച്ചടിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങളെയെതിര്ക്കുന്ന തരത്തിലുള്ള വാക്കുകളായിരുന്നു ഇതില്‍.
വിഗ്രഹാരാധനയെ എതിര്‍ത്തും ഏകദൈവ വിശ്വാസത്തെ പ്രകീര്‍ത്തിച്ചും ലഘുലേഖകള്‍ അടങ്ങിയ പുസ്കത്തിലെഴുതിയിട്ടുണ്ട്. നിലവിളക്ക് കത്തിക്കുന്നത് തെറ്റാണെന്നും സ്വര്‍ണ്ണം ധരിക്കുന്ന പുരുഷന്മാര് നരകത്തിലെത്തുമെന്നും ലഘുലേഖയില്‍ പറയുന്നു.
കോഴിക്കോട് ആസ്ഥാനമായ ഈ വിസ്ഡം ഇസ്ലാമിക് മിഷന് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സക്കീര്‍ നായിക്കിന്റെ പീസ് ഇന്റര്‍നാഷണലുമായി അടുത്ത ബന്ധമുണ്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സലഫി ഗ്രൂപ്പ് നടത്തിയ സന്ദേശ പ്രചരണ യാത്രയില്‍ പീസ് ഇന്റര്‍നാഷണലിന്റെ സഹകരണവും ലഭിച്ചു. കടുത്ത യാഥാസ്ഥിതികരായ ഇവരില്‍ നിന്നും പിടിച്ചെടുത്ത ലഘുലേഖകളിലധികവും അന്യമത വിദ്വേഷം നിറഞ്ഞതുമാണ്.
ബഹുദൈവ വിശ്വാസം പാപമാണ്. അത്തരക്കാര്‍ നരകത്തീയിലേക്കെടുത്തെറിയപ്പെടും. അന്ന് കൈകാലിട്ടടിക്കുമ്പോള്‍ അതുവരെ വിളിച്ച ദൈവങ്ങള്‍ രക്ഷക്കുണ്ടാകില്ല. പിറന്ന് വീണവനും മരണാസന്നനായവനും ഏകമതം ഇസ്ലാം മാത്രമാണ്. ക്രിസ്തുവിനും വേദങ്ങള്‍ക്കും മുന്‍പേ പിറന്നതാണ് സത്യമതം.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്ന പേരില്‍ കോഴിക്കോട് ആസ്ഥാനമായ വിസ്ഡം ഇസ്ലാമിക് മിഷന് സംഘടിപ്പിച്ച സന്ദേശ പ്രചാരണ യാത്രയില്‍ വിതരണം ചെയ്ത ലഘുലേഖയിലെ ചില ഭാഗങ്ങളാണിത്. കടുത്ത യാഥാസ്ഥിതികവും അന്യമത വിദ്വേഷം നിറഞ്ഞതുമാണ് ലഘുലേഖ മുഴുവന്‍.
പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളെ പോലും തെറ്റിദ്ധരിപ്പിച്ച് പങ്കാളികളാക്കിയായിരുന്നു തീവ്ര സലഫി സംഘടനയുടെ മതപരിവര്‍ത്തന നീക്കം. പീസ് ഇന്റര്‍നാഷണലിന്റെ സഹകരണവും ഈ പ്രക്രിയക്ക് ലഭിച്ചു. പീസ് റേഡിയോ ഉള്‍പ്പെടെയുള്ളവ വഴിയായിരുന്നു ഇത്.
2014-ല്‍ കേരള നദ് വത്തുല്‍ മുജാഹിദ്ദീനില്‍ നിന്നും വിഘടിച്ച് പോന്നവരാണ് വിസ്ഡം ഇസ്ലാമിക് മിഷന് രൂപം നല്‍കിയത്. മുജാഹിദ് ബാലുശ്ശേരിയെ പോലെയുള്ള വിവാദ മതപ്രഭാഷകരാണ് ഇവരുടെ നേതൃത്വത്തില്‍ ഉള്ളത്.
അതേസമയം കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനവും ഭീകരവാദ റിക്രൂട്ട്മെന്റും ദേശീയ തലത്തില്‍ വരെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമ്പോഴാണ് സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ മറപറ്റി മതസ്പര്‍ദ്ധ വളര്‍ത്തുന്ന നീക്കം നടന്നിരിക്കുന്നത്.
Discussion about this post