ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. വില്ലജ് ഓഫീസര്‍ ആറു വര്‍ഷം മുന്‍പ് കുട്ടനാട് താഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് തോമസ് ചാണ്ടി ഭൂമി കയ്യേറിയതെന്ന് കണ്ടെത്തിയത്.
സര്‍ക്കാര്‍ മിച്ചഭൂമിയും പുറമ്പോക്ക് വഴിയുമുള്‍പ്പെടെ 18 സെന്റ് കയ്യേറിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വില്ലേജ് ഓഫീസര്‍ ആറു വര്‍ഷം മുന്‍പ് താഹസില്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ഗുരുതരമായ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇതുവരെ തുടരന്വേഷേണമോ നടപടിയോ ഉണ്ടായിട്ടില്ല. രണ്ട് സര്‍ക്കാര്‍ മിച്ച ഭൂമിയും എട്ടരസെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും ഉള്‍പ്പെട 18 സെന്റാണ് കയ്യേറിയത്. ഡ്രഡ്ജിങ്ങ് നടത്തിയാണ് കായല്‍ നികത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തല്‍.
നിയമസഭയില്‍ തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റത്തിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്ന് തെളിയിച്ചാല്‍ സ്വത്ത് മുഴുവന്‍ എഴുതിതരാമെന്ന് തോമസ് ചാണ്ടി നിയമസഭയില്‍ വെല്ലുവിളിച്ചിരുന്നു.
Discussion about this post