കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗലക്ഷണങ്ങളുമായി ജീവിച്ച കുഞ്ഞപ്പനായ്ക്ക് തൂങ്ങിമരിച്ചു. അന്‍പതു വയസ്സിനടുത്ത് പ്രായമുണ്ടായിരുന്നു. മുള്ളേരിയ്ക്കടുത്ത് ബെള്ളൂര്‍ കൊയക്കുഡ്ലുവിലാണ് സംഭവം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനുള്ള മൂന്നാംഘട്ട ക്യാംപില്‍ കുഞ്ഞപ്പനായ്ക്ക് പങ്കെടുത്തിരുന്നു. ലിസ്റ്റില്‍ പേരില്ലെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതേത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നു ബന്ധുക്കള്‍ പരാതിപ്പെടുന്നു.
മെഡിക്കല്‍ ക്യാംപിനു നേതൃത്വം നല്കുന്ന ഡോക്ടര്‍മാരുടെ അഭിപ്രായം അനുസരിച്ചെ ദുരിത ബാധിത പട്ടിക തയാറാക്കാന്‍ കഴിയുവെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത പരിഹാര സെല്ലിന്റെ വിശീദീകരണം.
Discussion about this post