ഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ബാധിക്കില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സി.ഇ.ഒ അജയ് ഭൂഷണ് പാണ്ഡ്യ. കൂടാതെ പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ അവസാന തീയതിയായ ആഗസ്റ്റ് 31ന് മുമ്പ് നികുതിദായകര്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് ആദായ നികുതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ പുതിയ വിധി ഇതിനെ ബാധിക്കില്ല. ആധാര്‍ നിയമത്തിന്റെ കീഴില്‍ ജനങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമായിക്കുമെന്നും അജയ് ഭൂഷണ് പാണ്ഡ്യ പറഞ്ഞു. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറാന്‍ ആധാര്‍ നിയമത്തില്‍ വ്യവസ്ഥയില്ല. സുപ്രീം കോടതിയുടെ പുതിയ വിധിയില്‍ ആധാര്‍ നിയമത്തെ പറ്റി പറയുന്നില്ലെന്നും പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമം നിലനില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
സര്‍ക്കാര്‍ സബ്സിഡികള്‍ ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ ആവശ്യമാണെന്ന് ആധാര്‍ നിയമത്തിന്റെ ഏഴാം വകുപ്പില്‍ പറയുന്നുണ്ട്. ഇക്കാര്യം പുതിയ വിധിയുടെ പശ്ചാത്തലത്തിലും നിലനില്ക്കുമെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post