തിരുവനന്തപുരം: ഓണത്തിനു ബിവറേജസ് കോര്പറേഷന് ജീവനക്കാര്‍ക്ക് വന്‍തുക ബോണസ് നല്‍കുന്നതിനെതിരെ ധനവകുപ്പ്. കെഎസ്എഫ്ഇ ജീവനക്കാരുടെ ഇന്‍സന്റീവ് വെട്ടിക്കുറച്ച മാതൃകയില്‍ ബെവ്കോ ജീവനക്കാരുടെയും ഇന്‍സെന്റീവ് വെട്ടിക്കുറയ്ക്കണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം.
85,000 രൂപവരെ ബോണസ് നല്കുന്നതു ധനപരമായ നിരുത്തരവാദിത്വമാണെന്നും ഇതു നിയന്ത്രിക്കണമെന്നും അഭ്യര്‍ഥിച്ച് ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്കോയില്‍ മിക്ക ജീവനക്കാര്‍ക്കും ലഭിച്ചത്. വന്‍ തുക ഇന്‍സെന്റീവ് ലഭിക്കുന്നതിനെ തുടര്‍ന്ന് ബെവ്കോയിലേക്ക് ഡെപ്യൂട്ടേഷന് വാങ്ങുന്നതിനായി ജീവനക്കാര്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Discussion about this post